2014, ജൂൺ 5, വ്യാഴാഴ്‌ച

ഫ്രാന്‍സിസ് ഇട്ടിക്കോര


ടി.ഡി രാമകൃഷ്ണന്‍ എഴുതിയവിവാദമായ ''ഫ്രാന്‍സിസ് ഇട്ടിക്കോര' എന്ന നോവല്‍ അവശ്യമായ ഒരു പരീക്ഷണം തന്നെ എന്നതില്‍ തര്‍ക്കമില്ല.അല്‍പം ചരിത്രാഭിനിവേശവുംഅതിലേറെ തന്ത്രപരമായ ഭാവനയും ചേര്‍ത്തുനെയ്തെടുത്ത രചന ആസ്വദിക്കൂ...

ഇത് ചരിത്രമല്ല കേട്ടുകേള്‍വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ശ്രമംമാത്രം.,

ഇട്ടിക്കോര ഗൂഗിള്‍ സെര്‍ച്ച് വിന്‍ഡോയില്‍ the art of love making എന്ന് ടൈപ്പ് ചെയ്ത് enter അടിച്ചപ്പോള്‍ 673423 സൈറ്റുകളുടെ ലിസ്റ്റ് തെളിഞ്ഞു.പലതും പണം പറ്റിക്കാനുള്ള തട്ടിപ്പുകളായിരുന്നു.അത്തരം എട്ടുപത്തു സൈറ്റുകള്‍ക്ക് ശേഷംഅയാള്‍ തികച്ചും വ്യത്യസ്തമായ ഒരു സൈറ്റില്‍ ചെന്നെത്തി.
The school .കോര ഡബിള്‍ ക്‍ളിക്ക് ചെയ്തു.അത്ഭുതപ്പെടുത്തുന്ന ഒരു സൈറ്റ് തുറന്നു.
would u like to chat with our CSE ? കോര യെസ് എന്ന് ടൈപ്പ് ചെയ്തു.
hi. Iam rekha .കളിയും ചിരിയുമായി ചാറ്റിംഗ് മണിക്കൂറോളം തുടര്‍ന്നു.
hw u teach me? .
through practicals only.You have to pay 5000 dollars for a week.
that's okay .but I have a problem.
wat?
I can't do it.
why ? 18 months back I was in Faluja .
ഇട്ടിക്കോര തന്‍റെ കഥ പറയാന്‍ തുടങ്ങി.
മൂന്നുവര്‍ഷം മുന്‍പ് യു എസ് മിലിട്ടറിയില്‍ ചേരുമ്പോള്‍ ഒരൊറ്റ ലക്്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.ഇറാഖില്‍ പോയി ചുവന്നുതുടുത്ത ഒരു ഇറാഖി പെണ്‍കുട്ടിയെ റേയ്പ് ചെയ്യുക.
ആര്‍ യു എ ബീസ്റ്റ് ?
എനിക്കറിയില്ല.ഞാന്‍ വളര്‍ന്നത് ബ്രൂക്കിലിനിലെ ഒരു തെരുവിലാണ്.മയക്കുമരുന്ന് കടത്തുസംഘത്തിന്‍റെ ഭാഗമായാണ് അമ്മ സ്റ്റേറ്റ്സില്‍ വന്നത് a real bitch. പിന്നെ അമ്മയുടെ കൂട്ടികൊടുപ്പുകാരനായാണ് ഞാന്‍ തെരുവില്‍ വളര്‍ന്നത്.
അപ്പോഴാണ് ഇറാഖ് യുദ്ധംതുടങ്ങിയത്.വിമതസൈന്യംമുഴുവന്‍ പിന്‍മാറികഴിഞ്ഞിരുന്നു.വാതില്‍ തള്ളിതുറന്ന് ഞങ്ങള്‍ അകത്തുകയറി നോക്കിയപ്പോള്‍ ആസ്ത്മരോഗിയായ വൃദ്ധനും അയാളുടെ പതിന്നാലോ പതിനഞ്ചോ വയസ്സുള്ള മകളും.ഞങ്ങള്‍ ആ ൃ വയസ്സനെ തൂണിനോട് ചേര്‍ത്ത് കെട്ടിയിട്ടു.അവള്‍ കുതറിയോടാന്‍ ശ്രമിച്ചു.പിന്നീട് എന്താണ് ചെയ്തതെന്ന് എനിക്കോര്‍മ്മയില്ല.എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹംസാധിച്ചു.
please stop ..u r better go to some mental assylum.
"അതെ അതുതന്നെയാണ് സംഭവിച്ചത്.ഒരു വര്‍ഷത്തോളം മെന്‍റല്‍ അസൈലത്തിലായിരുന്നു.ആ സംഭവത്തോടെ I lost it. can you help me.
രേഖ ഒരു നിമിഷംസംശയിച്ചതിനു ശേഷം ടൈപ്പ് ചെയ്തു.
pls come.but y u selected kerala?
കാരണം എന്‍റെ പുലയാടിച്ചി തള്ള തന്നെ.പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിന്നുവന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയാണ് ഫ്ളോറന്‍സിലെത്തി ഇട്ടിഫാമിലി സ്ഥാപിച്ചത്.he was excellent lovemaker
.പിറ്റേ ദിവസം മെയില്‍ ചെക്ക് ചെയ്തപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ഇട്ടിക്കോര,''ഇന്നലെ നിന്നോട് എന്തൊക്കെയാണ് പറഞ്ഞതെന്ന്  ഓര്‍ക്കാനാകുന്നില്ല.ഓര്‍മ്മകള്‍ക്ക് മങ്ങല്‍ ബാധിച്ചപോലെ, മനുഷ്യമാംസംകഴിക്കുന്നത്  കൊണ്ടാകാം.
ഇപ്പോള്‍ നിന്‍റെ മുഖത്തുണ്ടാകുന്ന അമ്പരപ്പ് എനിക്ക് ഭാവനയില്‍ കാണാം.എന്നെപ്പോലെ മനൂഷ്യമാംസം തിന്നുന്നവരായി കുറേ പേരുണ്ട്,നിന്‍റെ ഇന്ത്യയില്‍ വരെ,എന്‍റെ നഷ്ടപ്പെട്ട ശക്തി തിരിച്ചുകിട്ടാന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇതുവരെയും പ്രയോജനമുണ്ടായില്ല.കാനിബാള്‍സ്.കോമിന് ന്യൂയോര്‍ക്കില്‍ 31 അംഗങ്ങളുണ്ട്.ശനിയാഴ്ച രാത്രിയാണ് ചടങ്ങുകള്‍.പിന്നെ പൂലരും വരെ പാര്‍ട്ടിയാണ്. Cora with love.
രേഖ ഞെട്ടിപ്പോയി.സന്ധ്യക്ക് രശ്മി വന്നപ്പോള്‍ കാര്യം പറഞ്ഞു.''ചുമ്മാതിരി കൊച്ചേ,ഏത് നരഭോജിയേയും മെരുക്കാനുള്ള ചില വി ദ്യകളൊക്കെ നമ്മുടെ കയ്യിലില്ലേ.
മൂന്നു ദിവസം കഴിഞ്ഞാണ് മറുപടി വന്നത്.എന്‍റെ ജീവിതത്തിന്‍റെ ഒരു കണ്ണി തുടങ്ങുന്നത് നിന്‍റെ നാട്ടില്‍ നിന്നാണ്.ഫ്രാന്‍സിസ് ഇട്ടിക്കോര.കേരളത്തിലെ കുന്നംകുളത്തിന്നടുത്തായിരുന്നു താമസം.ചെമ്പുതകിടിലും ഓലകളിലുമെഴുതിവെച്ച ചില രേഖള്‍ കിട്ടി.അതിനെ പറ്റി കൂടുതലറിയാനാണ്  ഞാന്‍ വരുന്നത്.
With love kora ...
...
നമ്മള്‍ വിചാരിച്ചപോലെ ഇട്ടിക്കോര  വെറുമൊരു സെക്സ് ടൂറിസ്റ്റല്ല.കോരയ്ക്ക് താല്‍പര്യം അയാളുടെ പൂര്‍വ്വീകരുടെ ചരിത്രത്തിലാണ്.നമ്മളത് പഠിച്ചേറ്റൂ.
'' എന്നാല്‍ ആ കഥയെഴുത്തിനോട് കാര്യം പറ.ഒരു മെയില്‍ ഒപ്പീനിയന്‍ കൂടി നല്ലതാ.''
രേഖ എന്നോട് പറഞ്ഞ കാര്യങ്ങള്‍ എനിക്ക് തീരെ വിശ്വസനീയമായി തോന്നിയില്ല.എങ്കിലും കുന്നംകുളത്തെ സുഹൃത്ത്  ബെന്നിയെ വിളിച്ച്കാര്യം പറഞ്ഞു
.
കുന്നംകുളത്ത് ബസ്സിറങ്ങുമ്പോള്‍ ബെന്നി കാറുമായി കാത്തുനില്‍പ്പുണ്ടായിരുന്ന.ചൊവ്വന്നൂരിലെ ഒരു നസ്രാണിവീടിനു മുമ്പില്‍ ബെന്നി കാര്‍ നിര്‍ത്തി.താരുമാഷ് തലയുയര്‍ത്തിനോക്കി.പതിനെട്ടാംകൂറ്റുകാരുടെയിടയില്‍ 'കോരയ്ക്ക് കൊട്ക്കായെന്നൊരു ചടങ്ങുണ്ട്.അവര്‍ക്ക്  .പതിനെട്ടാംകൂറ്റുകാരുടെ വേദപുസ്തകമെന്ന രഹസ്യഗ്രന്ഥവുമുണ്ട്.കുന്നംകുളത്ത് മൂന്നുനാല് വീട്ടുക്കാരേയുള്ളൂ.കര്‍ത്താവില്‍ മാത്രമല്ല അവര്‍ മറ്റുപലതിലും വിശ്വസിക്കണണ്ട്...'നെന്‍റെ  .പതിനെട്ടാംകൂറ്റുകാരെ കുറിച്ച് എനിക്ക്  വേറൊന്നും അറിയില്ല.
ബെന്നി പുറത്തിറങ്ങി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.,പാറേമ്പാടത്ത് സഭ പുറത്താക്കിയ ഒരു പൊറിഞ്ചുഅച്ഛനുണ്ട്.അച്ഛന്‍ ഞങ്ങളെ മുറിയിലേക്ക് കൊണ്ടുപോയി.സ്വകാര്യമായികേട്ട ചില കഥകള്‍ പറയാം.നൂറ്റമ്പതോളം കൊല്ലം മുന്‍പ് ജീവിച്ചിരുന്ന ഒരു പത്രോസിന്‍റേതാണ് ഇവരൂടെ ഒന്നാംവീട്.ഇതിന്‍റെ ഭൂമിക്കടിയിലെ  നിലവറയിലാണ് പെണ്‍കുട്ടികളെ കോരയ്ക്ക് കൊടുക്കാറ്.
ആരായിരുന്നു ഈ ഇട്ടിക്കോര ?. പണ്ട് കടല് കടന്നുപോയി കച്ചവടം നടത്ത‌ിയ ആളാണ്.മൂപ്പരെഴുതിയതാണ് ഇവരുടെ വേദപുസ്തകം.വേറെ ആരെയും അവരത് കാണിക്കൂകയില്ല.
Hai rekha, കുറച്ചു ദിവസായി മെയില്‍  അയയ്ക്കാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ കത്രീനയെന്ന കൂട്ടുക്കാരിയൂടെ കൂടെ പെറുവിലെ യൊരു ഗ്രാമത്തിലാണ്.ഇങ്കഗോത്രത്തിന്നിടയിലെ ചില ആഭിചാരകര്‍മ്മങ്ങള്‍..1572 ല്‍ അവസാന ഇങ്കരാജാവായിരുന്ന തുപാക് അമറുവിനെ കൊന്ന ആരാച്ചാരായിരുന്നു കോര ഗോന്‍സാല്‍വസ്.കോര അപ്പാപ്പന്‍റെ മൂന്നാം തലമുറയായിരിക്കണം.''നിനക്കുവേണ്ടി ഒരുക്കിയിരിക്കുന്ന സാത്താന്‍റെ വിരുന്നാണ്.വരൂ.'' കത്രീന തന്‍റെ വസ്ത്രം രണ്ടായിതുറന്ന് നാഭിയില്‍ വരച്ച ഇരട്ടസര്‍പ്പങ്ങളെ കാണാവുന്ന വിധത്തില്‍ നീന്നു.devil kiss my serphants.എന്‍റെ ഭയമെല്ലാം മാറി.ഞാന്‍ സര്‍പ്പങ്കളെ പല തവണ ചുംബിച്ചു.യുവതികള്‍ എന്‍റെപെരുവീരല്‍ മുതല്‍ നെറ്റിവരെ മുത്തമിട്ടു. അവരെല്ലാം തോറ്റ് പിന്‍മാറിയപ്പോള്‍ കത്രീന തന്നെ രംഗത്തുവന്നു.പക്ഷേ തോല്‍വിതന്നെയായിരുന്നു ഫലം.
Itty cora with love,
കായല്‍ തീരത്ത് ഏഴാംനിലയിലുള്ള എയര്‍കണ്ടീഷന്‍ഡ് പോഷ് ഫ്ളാറ്റാണ് ''ദി സ്കൂള്‍''.രേഖ ഓരോരുത്തര്‍ക്കും ഗ്ളാസ്സുകളെടുത്ത് നീട്ടി.ചിയേഴ്സ്.ഞങ്ങള്‍ കുന്നംകുളത്ത്  പോയി സൂസന്നയെ കണ്ടു.ആര്‍ത്താറ്റ്  മേലേവളപ്പില്‍ കുഞ്ഞാപ്പുവിന്‍റെ വീട്ടിലേക്കാണ് ഞങ്ങളെ അ വള്‍ കൊണ്ടുപോയത്.ചായകൂടിച്ചിറങ്ങി ഞങ്ങള്‍ വീടും പറമ്പും നടന്നുകണ്ടു.കിഴക്കോട്ട് നോക്കിയാല്‍ ആര്‍ത്താറ്റ് സെന്‍റ് മേരീസ് പള്ളി കാണാം.തോമാശ്ളീഹ കുളിച്ചിരുന്ന കുളാ അത്.'' പാലയൂര്‍ പള്ളിയല്ലേ ശ്ളീഹ സ്ഥാപിച്ചത്.?'' 'അതിപ്പോഴും തര്‍ക്കമാണ്. വിശുദ്ധന്‍ കേരളത്തില്‍ വന്നത് ഏ.ഡി 52 ലാണ്.അക്കാലത്ത് കടല്‍ ആര്‍ത്താറ്റ് വരെ ഉണ്ടായിരുന്നത്രേപിന്നീട് ഉയര്‍ന്നുവന്നവയാണ് പാലയൂരും ചാവക്കാടുമെല്ലാം.അപ്പാപ്പന്‍ ചാരുകസേരയിലിരുന്നു.'' അന്ന് ഇവിടെയുണ്ടായിരുന്ന യഹൂദരെയാണ് സ്ളീഹ ക്രിസ്ത്യാനികളാക്കിയ്ത്.നമ്പൂരിമാരെയാണെനന് പറയണതൊക്കേ നൊണയാാ..''എന്തിനെപ്പറ്റ്യാ ഗവേഷണം? 15-ാം നൂറ്റാടിണ്ടിലെ ഇട്ടിക്കോര യെപ്പററി.നന്നായി,പണത്തിന്‍റെ കാര്യത്തില്‍ മഹാരാജാവിനേം കടതത്ിവെട്ടിയിരുന്നെന്നാ കേട്ടേക്കണേ.കുരുമുളക് മുതല് വൈരകല്ല് വരെ കച്ചോടം ചെയ്ത ആളാ.പെണ്ണിന്‍റെ കാര്യത്തില്‍ ആളൊരുപൊടി പെശകായിരുന്നു.ചില ആചാരങ്ങള്‍ ഇന്നുമുണ്ടെന്ന് കേള്‍ക്കണൂ ?.അപ്പാപ്പന്‍റെ മുഖം ചുവന്നു.ൂകൂടുതലൊന്നും സംസാരിക്കാതെ അപ്പാപ്പന്‍ അകത്തേക്ക് പോയി.
.പെണ്ണിന്‍റെ കാര്യത്തില്‍ ആളൊരുപൊടി പെശകായിരുന്നു.ചില ആചാരങ്ങള്‍ ഇന്നുമുണ്ടെന്ന് കേള്‍ക്കണൂ ?.അപ്പാപ്പന്‍റെ മുഖം ചുവന്നു.ൂകൂടുതലൊന്നും സംസാരിക്കാതെ അപ്പാപ്പന്‍ അകത്തേക്ക് പോയി.സൂസന്ന ഞങ്ങ ളെ വിളിച്ച് കാറില്‍കയറ്റി.തൃശൂര്‍ റോഡില റെസിഡന്‍സ് കോളനിയിലാണ് സൂസന്നയുടെ വീട്.ഭര്‍ത്താവജോര്‍ജുകുട്ടി ജ്വല്ലറിയില്‍ പോയതിനാല്‍ ആരുമില്ലായിരുന്നു.ഹോസ്റ്റലില്‍ വെച്ചേ ജിന്നും ബിയറും നല്‍കി അവളെ ഞങ്ങള്‍  പാപം ചെയ്യിച്ചിരുന്നു.'നീയെന്തോ ചടങ്ങുകളെ പറ്റി പറഞ്ഞിരുന്നല്ലോ ?'' ആദ്യം അവളൊന്ന് മടിച്ചു.ഞാന്‍  പല തവണ ഗ്ളാസ്സ് നിറച്ചു.ഞങ്ങള്‍  അവളുടെ കയ്യിലടിച്ച് സത്യം ചെയ്തു.കുടുംബത്തിലെ ഒരു  പെണ്‍കുട്ടി വയസ്സറിയച്ചാല്‍ അടുത്ത ക്രിസ്തുമസ് രാത്രിയില്‍ അവളെ ''കോരയ്ക്ക് കൊടുക്ക്വാ ''യെന്നൊരു ചടങ്ങുണ്ട്.പതിന്നാലാമത്തെ വയസ്സില എന്നെ  കോരയ്ക്ക് കൊടുത്തത്.'ആ രാത്രി നല്ല രസായിട്ടാ എനിക്ക്  തോന്നിയത്.അപ്പച്ചനും അമ്മച്ചിയും ആദ്യം വീഞ്ഞുതന്നു.പിന്നെ കുടുംബാംഗങ്ങളും ,  ആരാണെന്നെ പച്ചകുത്തിയതെന്നോ കലവറയിലടച്ചതെന്നോ എനിക്കോര്‍മ്മയില്ല.കണ്ണ് തുറന്നപ്പോള്‍ നല്ല ഇരുട്ട്.ആരുടെ കൈക്കുള്ളിലാണ് താനെന്ന് മനസ്സിലാക്കാനായില്ല.വേദനയും ആനന്ദവും തിമിര്‍ത്ത് പെയ്തുകഴിഞ്ഞപ്പോള്‍ 
ഞങ്ങള്‍  കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.നേരം പുലരാറായപ്പോള്‍ അതൊരു പൂമ്പാറ്റയായി പറന്നുപോയി.''ചര്‍ദ്ദിച്ചവശയായ സൂസന്നയെ ഞങ്ങള്‍  ബെഡ്റൂമില്‍ കൊണ്ടുപോയി കിടത്തി.Sorry post under processSorry post under process
wait  ,,

2012, ജൂൺ 23, ശനിയാഴ്‌ച


     ശശിനാസ്    !!!
വായനക്കാരനെ കൂടി പ്രണയത്തിന്റെ മാസ്മരികതയില്‍ വലയിപ്പിച്ച് ഒടുവില്‍ ദുരന്തത്തിന്റെ കയത്തിലേക്ക്  തള്ളിയിടുന്ന   മറ്റൊരു ബഷീറിയന്‍ കഥനം 
ശശിനാസ് അഥവാ അചുംബിത പുഷ്പത്തിന്റെ കഥാസാരത്തിലേക്ക് !!!  =============================================================
അതികഠിനമായ ഏകാന്തതയില്‍ മനസ്സ് വിങ്ങിനിറഞ്ഞുകൊണ്ടിരിക്കുന്ന എന്‍റെ 22-മത്തെ വയസ്സ്!  ജനബഹുലമായ ടൗണിനു വെളിയില്‍ ചെറിയ ഒരു വീട്ടിലായിരുന്നു ഞാന്‍ താമസിച്ചുകൊണ്ടിരുന്നത്.എന്റെ മുറിക്കുതൊട്ട് പടിഞ്ഞാറ് വശത്തേക്കുള്ള വാതില്‍ തുറക്കുന്നത് നിശബ്ദമായ ഒരു മതില്‍ക്കെട്ടിനുള്ളിലേക്കാണ്അതില്‍ ജനലുകളെല്ലാം അടഞ്ഞ് ഗംഭീരമൗനത്തില്‍ മുഴുകി നില്‍ക്കുന്ന ഒരു രണ്ടുനിലമാളികഎന്റെ ദു:ഖത്തിന്റെ തീക്ഷ്ണത വര്‍ദ്ധിപ്പിച്ചിരുന്നതിനാല്‍ പടിഞ്ഞാറെ കിളിവാതില്‍ സദാഅടഞ്ഞുകിടന്നുവേനല്‍കാലത്തെ ഒരു ഉച്ചസമയംപെട്ടെന്നൊരു ശബ്ദം.ദുഖത്തിന്റെ നേരിയ മണിയൊലിപോലുള്ള ചിരി.ഞാന്‍ കിളിവാതില്‍ തള്ളിതുറന്നുഎന്തൊരദ്ഭുതം ആ വലിയ കെട്ടിടം ആശ്വാസത്തോടെ പുഞ്ചിരിതൂകുകയാണ്ജനലുകളെല്ലാം തുറന്നു മലര്‍ന്നു കിടക്കുന്നുനടുക്കുള്ള ജനലില്‍ വെള്ള കര്‍ട്ടനുമുകളില്‍ വീതിയില്‍ മഞ്ഞക്കരയുള്ള കറുത്തസാരിയും വെള്ള ബ്ലൗസും ധരിച്ച ഒരു അപ്സരസ്സ്. ! ഒച്ചയനക്കി ഞാനൊന്നു ചുമച്ചുനിമിഷനേരത്തേക്ക് ആ നോട്ടം എന്നില്‍ പതിഞ്ഞു.എന്റെ ഹൃദയത്തിന്റെ മിടിപ്പ് നിന്നുപോയിപെട്ടെന്ന് ആ മുഖം മറഞ്ഞുഅതിദീര്‍ഘമായ ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കണം.അവള്‍ വന്നുഎന്നെ കണ്ടു.എന്നിട്ടും എനിക്ക് മാറുവാന്‍ കഴിഞ്ഞില്ലനാലു മണി കഴിഞ്ഞിരിക്കണം.നിഴല്‍പോലെ ജനലിലൂടെ ഞാന്‍ കണ്ടു.പടി കടന്നു റിക്ഷാവണ്ടിയില്‍  കയറി അവള്‍ പാഞ്ഞുപോകുന്നു.എന്റെ ഹൃദയത്തില്‍ ശൂന്യതപുളിമരത്തിന്‍റെ കൊന്പിലിരുന്ന് രണ്ടിണപ്രാവുകള്‍ തമ്മില്‍  എന്തോ പിറുപിറുക്കുന്നുഞാനൊരു കല്ലെടുത്ത് ഒരു ഏറ് കൊടുത്തു        എങ്ങോട്ടെന്നില്ലാതെ ഞാന്‍ നടക്കുകയാണ്നടന്ന് നടന്ന് ഞാന്‍ കടല്‍ക്കരയിലെത്തിനീലനിരാളവിരി പോലെ കടല്‍ പരന്നുകിടക്കുന്നുഎന്‍റെ കണ്ണുകള്‍ വെറുതെ അങ്ങനെ പരക്കം പാഞ്ഞുകൊണ്ടിരിക്കുന്പോള്‍ അങ്ങുദൂരത്തായി വെളുവെളെയുള്ള പഞ്ചാരമണലില്‍ തനിച്ചിരിക്കുന്ന ഒരു സ്ത്രീരൂപം!വീതിയില് മഞ്ഞക്കരയുള്ള കറുത്തസാരികണ്ണിമയ്ക്കാതെ ഞാന്‍ അവളെ തന്നെ നോക്കിക്കൊണ്ടിരുന്നുഅവസാനം അവള്‍ എന്നെ കണ്ടുശാന്തതയോടെയുള്ള ആ ഒരൊറ്റ നോട്ടംമാത്രം.ശോകനിശ്വാസത്തോടെ സൂര്യന്‍ ആഴിയില്‍ മുങ്ങിഅടിയുറയ്ക്കാത്ത പൊടിമണ്ണില്‍കൂടി അവള്‍ നടന്നുപോകയാണ്എന്തൊരു പ്രൗഢമായ നടപ്പ്.           പാതിരാത്രി കഴിഞ്ഞിട്ടും എനിക്കുറക്കം വന്നില്ലകണ്ണടച്ചാല്‍ കറുത്ത സാരിയില്‍ പൊതിഞ്ഞ ആ കനകവിഗ്രഹം.! ലക്കില്ലാത്ത ദിനരാത്രങ്ങള്‍ അങ്ങനെ പാഞ്ഞുപോയിഞാനുള്ളപ്പോള്‍ അവള്‍ ജനലിന്നടുത്ത് വരികയില്ലഅവള്‍  ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും ഞാനെന്‍റെ ജനലിന്നടുത്തുനിന്ന് മാറുകയില്ലഒന്നു സംസാരിക്കാനെന്താണ് വഴിസുഖവാസത്തിനോ ദേശസഞ്ചാരത്തിനോ മറ്റോ വന്നതാണെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു.അവര്‍ തനിച്ചാണോ താമസം ? "ഏയ് ..കടുവ പോലൊരു സ്ത്രീയുമുണ്ട് കൂടെ" .നിരാശയോടെ ഞാന്‍ മടങ്ങിഇരുപതു ദിവസമായി എന്നിട്ടും കനിയുന്ന ഒരു ലക്ഷണം കാണുന്നില്ല.അവളുടെ മുഖം കണ്ട ഉടനെ ഞാന്‍ ജനല്‍ "പഠേ”ന്ന് വലിച്ചടച്ചുഎങ്കിലും അധികനേരം അങ്ങനെ ഇരിക്കാന്‍ എനിക്ക് കഴിഞ്ഞില്ലകിളിവാതില്‍ അല്പം.. അല്പം മാത്രം ഞാന്‍ തുറന്നുകുറെ കഴിഞ്ഞ് അവള്‍ വന്നുഅടഞ്ഞിരിക്കുന്ന കിളിവാതിലിലേക്ക് അവള്‍ നോക്കുകയാണ്എന്റെ കരള്‍ "കടാ കടാ"  ഇടിച്ചുഞാന്‍ ക്ഷണം കിളിവാതില്‍ തുറന്നുമലര്‍ത്തിഅവള്‍ ഞെട്ടി.ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിട‍ഞ്ഞുഅവള്‍ മാറുന്നില്ലപരിഭ്രമം കലര്‍ന്ന ഒരു മന്ദഹാസത്തോടെ അവള്‍ മറഞ്ഞു        ഞാന്‍ കണ്ണാടി നോക്കിവിസ്തരിച്ചൊന്നു കുളിച്ചുഒരു സിഗരറ്റും പുകച്ച് അവളുടെ പടിവാതില്‍ കടന്ന് ധൈര്യപൂര്‍വ്വം ഞാന്‍ വാതിലില്‍ മുട്ടി.വാതില്‍ തുറന്നു.ഞാന്‍ ഞെട്ടിപ്പോയി.!! കടുവയെ പോലുള്ള ആ സത്വം !! "എന്താ വേണ്ടേ”അവള്‍ ഗര്‍ജിച്ചുഞാന്‍ പറഞ്ഞു "അവരെ കാണണം "അവള്‍ തിരിച്ചുവന്നിട്ടു ഗര്‍ജിച്ചു. "അതിലെ ചെല്ല്”ഞാന്‍ മുകളിലേക്ക് കയറിചെന്നുഹൃദയം എന്റെ വായില്‍ വന്നുതൊണ്ടയില്‍ എന്തോ ഒരു പിടുത്തം അവളുടെ കണ്ണുകളില്‍ പുഞ്ചിരി കളിയാടി"ഇരിക്കൂ.. " ഹാ..എന്തൊരു ശബ്ദം.!ദിവ്യസംഗീതം പോലെ.ഒരു കണക്കില്‍ ഞാന്‍ പറഞ്ഞു."എനിക്കു ദാഹിക്കുന്നു”. വെള്ളം ഞാന്‍ "കുടുകുടാകുടിച്ചുപക്ഷേ എനിക്കൊന്നും പറയാനില്ലഎനിക്ക് കണ്ടുകൊണ്ടിരുന്നാല്‍ മതി.എന്തൊരു സുഗന്ധമാണാ സാന്നിധ്യത്തില്‍ "വന്ന കാര്യം.. ? "ഞാന്‍ ഞെട്ടിവിറച്ചുപോയി.  "വെറുതെ...”. ഉള്‍പ്പിടുത്തത്തോടെ ഞാന്‍ പറഞ്ഞു. .  "ബീച്ചില്‍ നിങ്ങളെ കാണാറുണ്ടല്ലോ?”   "ഉവ്വ് കാറ്റുകൊള്ളാനല്ല”"പിന്നെ ?”  ഞാന്‍ ഉത്തരം പറഞ്ഞില്ല. "നിങ്ങളെപ്പറ്റി അറിയാനെനിക്ക് ..”  എന്നെപ്പറ്റി എന്താ രാജ്യം കാണാന്‍ വന്നതാ”.  "പേര് ? " ആ പവിഴാധരങ്ങള്‍ മന്ദഹാസത്തോടെ വിടര്‍ന്നുഅവളൊന്നു നിശ്വസിച്ചുആ മാറിടം ഉയര്‍ന്ന് ഒന്നുലഞ്ഞു.അങ്ങു വളരെ അഗാധതയില്‍ നിന്നെന്നോണം അവള്‍ മന്ത്രിച്ചുശശി..നാസ്.....!! "ചന്ദ്രികച്ചാര്‍ എന്നാണോ അര്‍ത്ഥം ?”   "ഇതൊരു പേര്‍ഷ്യന്‍ വാക്കാണ്പുതിയ റോസാപുഷ്പം എന്നാണര്‍ത്ഥം" . അവള്‍ പറഞ്ഞു. "അനാഘൃത പുഷ്പം !!" ഞാനത് ഉരുവിട്ടുകൊണ്ടിരുന്നുഎന്റെ ധൈര്യമെല്ലാം തിരിച്ചുവന്നുഞങ്ങള്‍ പലതിനെയും പറ്റി സംസാരിച്ചിരുന്നുകടുവാസത്വം വാതില്‍ക്കല്‍ വന്നുനിന്നു.ഞാന്‍ പോകാനായി എഴുന്നേറ്റ് യാത്ര ചോദിച്ചു. "വന്ന കാര്യം പറഞ്ഞില്ലല്ലോ" . എനിക്കു സങ്കടം തോന്നികരയുന്നമാതിരി ഞാന്‍ പറഞ്ഞു . "വെറുതെ . ..” അവള്‍ പുഞ്ചിരി തൂകിദിവസവും ഞാന്‍ അവിടെപോകുംസംസാരിക്കും.ദിവസങ്ങള്‍ പാഞ്ഞുപോയി.ഒരു ദിവസം കാലത്ത് പാര്‍ക്കിന്റെ അരികിലൂടെ നടന്നുപോകുന്പോള്‍ പുതുതായി വിടര്‍ന്ന പനിനീര്‍ പുഷ്പത്തിന്‍റെ സൗരഭ്യം എന്നെ ആകര്‍ഷിച്ചുആരും കാണാതെ ഞാന്‍ കന്പിവേലിചാടികയറി കുറെ റോസാപുഷ്പങ്ങള്‍ പറിച്ച് വെളിയിലിറങ്ങികന്പിയിലുടക്കി തൊലിയില്‍ ചെറിയ പോറലുണ്ടായിഒരു പച്ചിലകുന്പിളില്‍ പുഷ്പങ്ങള്‍ നിരത്തി ഞാനത് കൊണ്ടുചെന്നു.  "എന്താ കുന്പിളില് ?" "ശശി..നാസ്.... " ഞാന്‍ കുന്പിള്‍ തുറന്നുകാണിച്ചുഅവളതുവാങ്ങി മുഖത്ത് അര്‍പ്പിച്ചുകൊണ്ട് ചുംബിച്ചുഅവള്‍ മുഖം ഉയര്‍ത്തികണ്ണുകള്‍ നനഞ്ഞിരിക്കുന്നുഒരു പുഷ്പം എനിക്കുവെച്ചു നീട്ടി.എന്റെ ഹൃദയം കൈവഴി ഇറങ്ങി അത് വാങ്ങിഅവളുടെ നോട്ടം എന്റെ കൈയ്യില്‍ പതിഞ്ഞു. "ഷര്‍ട്ട് കീറിയിരിക്കുന്നല്ലോ ..കൈയ്യില്‍ ചോരയും ?” തീരെ സാരമില്ലാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു. "പൂ പറിക്കാന്‍ കയറിയപ്പോള്‍ കന്പിവേലിയില്‍ കൊണ്ടുകീറിയതാണ്”അവള്‍ ഒായന്‍മെന്റ് കൊണ്ടുവന്ന് എന്റെ കൈയ്യില്‍ തടവിഎന്റെ ദേഹമാകെ മുറിയാഞ്ഞതില്‍ എനിക്ക് ഖേദം തോന്നിഹൃദയം തുറന്ന് ശശിനാസിനെ കാണിക്കുവാന്‍ ഞാന്‍ പലപ്പോഴും മുതിര്‍ന്നുഅപ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞ് അവള്‍ വിഷയം മാറ്റികളയുംചന്ദ്രികയുള്ള നിശബ്ദമായ ഒരു രാത്രിവിങ്ങുന്ന ഹൃദയത്തോടെ ഞാന്‍ മുറ്റത്തുനില്‍ക്കയാണ്മാളികപ്പുറത്ത് ചന്ദ്രികയില്‍ ഒരു സ്ത്രീരൂപം.! അഴിഞ്ഞുലഞ്ഞു വിതറിയ മുടിനേരിയ വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ ശരീരം !ശശിനാസ്!ആകെ എരിയുന്നു ഞാന്‍ വെന്പലോടെ മതില്‍ ചാടികടന്നുകരിയിലകളില്‍ കൂടി "കിരുകിരാഞാന്‍ നടന്നുചെന്നു"എന്താ ?” എന്റെ ഹൃദയം കരകവിഞ്ഞൊഴുകി"ശശി.. നാസ്.... ദയവുചെയ്ത് പറയൂ.. എന്നെ.. സ്നേഹിക്കുന്നുണ്ടെന്ന് ..പറയൂ... " ചുടുബാഷ്പത്താല്‍ ആ കാലുകള്‍ ഞാന്‍ നനച്ചുഅവളൊന്നു ഏങ്ങി കരഞ്ഞുകിതപ്പോടെ ശശിനാസ് മന്ത്രിച്ചു.  "ഞാന്‍ ആരാണെന്നും എങ്ങനെയുള്ള സ്ത്രീയാണെന്നും നിങ്ങള്‍ അറിയുന്നില്ല.” "എനിക്കറിയേണ്ട.എനിക്കു സ്നേഹിച്ചാല്‍ മതി.” ജലാര്‍ദ്രമായ എന്റെ കണ്ണുകള്‍ ഉയര്‍ന്നുഅല്പം പതറിയ സ്വരത്തില്‍ അവള്‍ പറഞ്ഞു"പോയി ഉറങ്ങൂ.. നാളെ ഞാന്‍ എല്ലാം പറയാം.." അവള്‍ ഒരു കൊച്ചുകുട്ടിയെയെന്ന പോലെ എന്റെ  കണ്ണീര്‍ തുടച്ചുമനസ്സില്ലാമനസ്സോടെ എങ്കിലും സന്തോഷത്തോടെ ഞാന്‍ നടന്നുനാളെ നാളെ ഇങ്ങനെ മന്ത്രിച്ചുകൊണ്ട് മനശാന്തിയോടെ ഞാന്‍ ഉറങ്ങി.നക്ഷത്രാലങ്കൃതമായ നീലവാനിനും അപ്പുറത്ത് സൗരഭ്യം തൂകുന്ന ആരാമത്തില്‍ ഞാന്‍ അങ്ങനെ നടക്കുകയാണ്നേര്‍മ്മയുള്ള വസ്ത്രം ധരിച്ച ഒരു സുന്ദരിരത്നവുമുണ്ട് എന്റെ കൂെട .മന്ദഹാസത്തോടെ ഞാന്‍ കണ്ണ് തുറന്നുപകല്‍ പതിനൊന്നു മണിയായിരിക്കുന്നുഇന്നാണല്ലോ ആ നാളെ .ദ്രുതഗതിയില്‍ നടന്ന് ചെന്ന ഞാന്‍ അടഞ്ഞുകിടന്ന വാതിലില്‍ മുട്ടിവിളിച്ചു."ശശിനാസ് ശശി...നാസ്.. "ഒരനക്കവുമില്ലഗംഭീരമൗനത്തോടെ ആ കെട്ടിടം അങ്ങനെ ഉയര്‍ന്നുനില്‍ക്കയാണ്ഞാന്‍ വീട്ടുടമസ്ഥനെ ചെന്നുകണ്ടു.  അവര്‍ വെളുപ്പിനേ പോയത്രേ എങ്ങോട്ടെന്ന് നിശ്ചയമില്ലഎന്റെ ലോകം ഇരുളാണ്ടുപോയിവിളറിയ പകലുകളും ഏകാന്തഭീകരങ്ങളായ രാത്രികളും. .ഒരാശ്വാസമുണ്ട്.ശശിനാസ് ചുംബിച്ച ആ പുഷ്പം!!. മുപ്പത്തിയൊന്നാമത്തെ ദിവസംആരോ എന്നെവിളിച്ചുഞാന്‍ തല പൊന്തിച്ചുനോക്കിപോസ്റ്റ് ശിപായി.!ഒരു കത്ത് തന്നിട്ട് അയാള്‍ തിരിച്ചുപോയി വെള്ളക്കടലാസ് വലിച്ചെടുത്ത് നിവര്‍ത്തി അടിയില്‍ നോക്കി. "നിങ്ങളുടെ ശശിനാസ് !!!" പരിഭ്രമത്തോടെ ഞാന്‍ കത്ത് വായിച്ചുസ്നേഹിതാ.. നാളെ ഞാന്‍ എല്ലാമെന്ന് പറഞ്ഞിരുന്നുഅത് കഴി‍ഞ്ഞ് രാപകലുകള്‍ പലത് കഴിഞ്ഞുഎങ്കിലും ഞാന്‍ ജീവിക്കുന്നത് ചന്ദ്രികച്ചാര്‍ മുങ്ങിയ ആ രാത്രിയില്‍ തന്നെയാണ്നിങ്ങളെന്നോട് ചോദിച്ചു. "ശശിനാസ് എന്നെ സ്നേഹിക്കുന്നുണ്ടോ?” "ഞാന്‍ സ്നേഹിക്കുന്നു"  എന്ന് സമാധാനവുമായി എന്റെ ഹൃദയം കുതിച്ചു.പക്ഷെ ഒരു സംഭവംഒരു സ്മരണ നമ്മുക്കിടയില്‍  പര്‍വ്വതസമാനം ഉയര്‍ന്നുനില്‍ക്കുന്നു . !! നിങ്ങളെ വഞ്ചിക്കാന്‍ ശക്തിയില്ലാത്തതിനാല്‍ ഞാന്‍ പോന്നുഎന്റെ ജീവിതത്തിലെ അവസാനരാത്രിയാണിന്ന്ഈ കത്ത് നിങ്ങള്‍ക്ക് കിട്ടുന്പോള്‍ ..സ്നേഹിതാ അതിന് മുന്പ് നിങ്ങള്‍ അറിയണംഅന്നു ഞാന്‍ സ്കൂള്‍ ഫൈനലിന് പഠിക്കുകയായിരുന്നു.എനിക്ക് പതിന്നേഴും ജ്യേഷ്ഠന് ഇരുപതും വയസ്സായിരുന്നുആ മധ്യവേനലവധിക്ക് ജ്യേഷ്ഠന്‍ വീട്ടില്‍ വന്നു.എന്റെ മുറിയിലെ കിളിവാതിലിന്നടുത്ത് തുറന്ന കിളിവാതിലിന്നടുത്ത് പുസ്തകവും തുറന്നുപിടിച്ച് സ്വപ്നം കാണുകയായിരുന്നു ഞാന്‍ പെട്ടെന്ന് ആരോ എന്റെ കണ്ണുപൊത്തിആലിംഗനം ചെയ്തുകൊണ്ട് എന്റെ കഴുത്തിന്റെ പുറകില്‍ ഒരു ചുംബനം.!ഞാന്‍ പൊള്ളിത്തെറിച്ചുപോയികൈ കുതറി ഞാന്‍ തിരിഞ്ഞുദേഹമെല്ലാം ചുട്ടുപുകഞ്ഞുഞാന്‍ ഒാടി താഴത്തിറങ്ങി അമ്മയുടെ അടുത്തു ചെന്നു നിന്നു."എന്താടീ ഒാട്ടവും ചാട്ടവും മുഖമെന്താടീ ചുവന്നിരിക്കുന്നേ? "ഞാന്‍ തിരിഞ്ഞുനോക്കിമുറിക്കു പുറത്ത് നില്‍പ്പുണ്ട് ഞാന്‍ പറഞ്ഞു "കടന്നല്‍ കുത്താന്‍ വന്നു ഞാന്‍ പേടിച്ചുപോയി”പിന്നെ ഞാന്‍ ഒറ്റയ്ക്കിരിക്കുന്പോള്‍ വരുംഎന്നെ നോക്കും ,ഞാന്‍ ഒാടുംഒരു ദിവസം മുറിയില്‍ വെച്ച് എന്നെ ആലിംഗനം ചെയ്തുഞാന്‍ കുതറി പിടിവിട്ടില്ലഞാന്‍ തളര്‍ന്നുപോയിഅന്നുരാത്രി പാതിരാ കഴിഞ്ഞിരിക്കണം എനിക്കുറക്കം വന്നില്ലപെട്ടെന്നൊരു വെളിച്ചത്തില്‍ ഞാന്‍ മുങ്ങിഅയാള്‍ എന്റെ അടുത്തുവന്നുമദ്യത്തിന്റെ രൂക്ഷഗന്ധം .എന്റെ മുഖത്തും മാറിടത്തിലും  തടവിയ കൈകള്‍ ഞാന്‍ കടന്നുപിടിച്ചു. "ആര് ?? ചുടുനിശ്വാസങ്ങള്‍ എന്റെ മുഖത്തടിച്ചു.അങ്ങനെ അങ്ങനെ പോയി ആ മധ്യവേനല്‍ എന്നില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിഅമ്മയറിഞ്ഞു.അച്ഛനറിഞ്ഞുഅവര്‍ നിര്‍ബന്ധിച്ചുസഹിയാത്ത വേദനയോടെ ഞാന്‍ നേരു പറഞ്ഞുകന്പിയടിച്ചു .ജ്യേഷ്ഠന്‍ വന്നുപിറ്റേ ദിവസം ജ്യേഷ്ഠന്‍ ആത്മഹത്യ ചെയ്തുമൂന്നുദിവസം കഴിഞ്ഞ് അമ്മയും അച്്ഛനും വിഷം കുടിച്ചു മരിച്ചു.ഞാനും ശ്രമിച്ചു.അന്നെനിക്ക് ധൈര്യമുണ്ടായില്ലകുറേ പണവുമായി ഞാന്‍ നാടുവിട്ടുവളരെക്കാലം പല സ്ഥലങ്ങളിലായി ചുറ്റിഅവസാനം നിങ്ങളെ കണ്ടുമുട്ടിമൃതമായി കിടന്ന എന്റെ ആത്മാവിനെ നിങ്ങള്‍ ഉണര്‍ത്തി പക്ഷെ സ്മരണ സ്മരണഞാന്‍ നിങ്ങളെ സ്നേഹിക്കുന്നുഅതിനാല്‍ ഞാന്‍ മരിക്കയാണ്അഗാധമായ സമുദ്രം എനിക്കുവേണ്ടി ഇതാ കാത്തുനില്‍ക്കുന്നുഒരിക്കല്‍ കൂടി സ്നേഹിതാ., അവസാനയാത്ര പറയുന്നുനിങ്ങളുടെ സ്മരണയോടെ ഞാന്‍ മരിക്കുന്നു                                                                                             നിങ്ങളുടെ ശശിനാസ് 
പുതുതായി വിടര്‍ന്നപൂവ് കാണുന്പോള്‍ എന്നെ ഒാര്‍ക്കുക.! 






2012, ജൂൺ 21, വ്യാഴാഴ്‌ച


kതൃപ്പടിദാനം                            

     കെ എല്മോഹനവര്‍മ്മയുടെ  കഥ                                  
ശ്രീപദ്മനാഭദാസ ബാലരാമവര്‍മ്മ രാജാവ് ആകെ അസ്വസ്ഥനായിരുന്നുരാജവാഴ്ചയുടെ അവസാനത്തെ നാഴികകള്‍ ത്രേതായുഗത്തിലായിരുന്നു രാജവംശത്തിന്‍റെ തുടക്കം അന്ത്യം ഈ വരണ്ട സായാഹ്നത്തില്‍ .അഞ്ചുമണിക്ക് വിപി മേനോനും സംഘവും വരും. 



         സാധാരണയായി ഉച്ചഭ്കഷണം കഴിഞ്ഞാല്‍ എല്ലാവരും അവരവരുടെ മുറിക്കുള്ളിലേക്കാണ് പോകാറ്.തെക്കേ ഭാഗത്തെ ചെറിയ ലൈബ്രറിയുടെ വാതിലിന്നടുത്തെത്തുന്പോള്‍ സ്വാമി പ്രത്യക്ഷപ്പെടും.തലതാഴ്ത്തി വന്ദിച്ചുകൊണ്ട് ഒാര്‍മ്മപ്പെടുത്തും സായാഹ്നത്തിലെ പരിപാടികള്‍,സന്ദര്‍ശകര്‍..ഇന്നും പതിവുപോലെ തന്നെ സ്വാമിഎല്ലാം മേശപ്പുറത്തു വെച്ചിട്ടുണ്ടല്ലോ സ്വാമി ചുണ്ടനക്കി. “ഉവ്വ്". 
         കോറിഡോറിന്‍റെ പടിഞ്ഞാറെ അരികിലെ ലിഫ്റ്റിന്‍റെ കന്പിവാതില്‍ വലിച്ചുതുറന്ന് കുന്പിട്ടു നില്‍ക്കുന്നു നാരായണന്‍ ആ ലിഫ്റ്റിന് ആ വൃദ്ധന്‍റെ കുരയുടെ ശബ്ദമാണ് മലയാളക്കരയിലെ ആദ്യത്തെ ലിഫ്റ്റാണ് ഇതുമാറ്റാന്‍ കുട്ടികള്‍ പല തവണ നിര്‍ബന്ധിച്ചിരുന്നുമാറ്റിയില്ല.കുര കുറയ്ക്കാന്‍ എല്ലാ ആഴ്ചയിലും ഗ്രീസും നല്‍കിപ്പോന്നുലിഫ്റ്റിന്നടുത്ത് നാരായണന്‍ കുന്പിട്ടുനില്‍ക്കയാണ്എന്തോ തകരാറ്.അടിയന്‍ നോക്കിയിട്ട് ശരിയായില്ലഞാന്‍ ചിരിച്ചുനാരായണന് ക്ഷേത്രം ഭരിച്ചിരുന്ന വാര്യക്കാരനായ നെയ്തശേരിയുടെ പാരന്പര്യമാണ്
        ഉമയമ്മ റാണിയുടെ കാലംപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ വിളക്കും ധൂപക്കുറ്റിയും കളവ് പോയി.കളവ് പോയവയുടെ മഹസ്സര്‍ തയ്യാറാക്കിയേ പൂജാദികള്‍ തുടങ്ങാവൂവെന്ന് ശഠിച്ചത് നെയ്തശേരിയാണ്.ഉമയമ്മറാണി ക്ഷേത്രഭരണം ഏറ്റെടുത്തുപുതിയ അധികാരികളെ നിയമിച്ചുതടവറയില്‍ കിടന്ന് നെയ്തശേരി പ്രാര്‍ത്ഥിക്കയായിരുന്നത്രെ!! .  റാണിയുടെ ചെയ്തികള്‍ ശ്രീപദ്മനാഭന് ഹിതമല്ലായിരുന്നു.മകരവിളക്ക് ദിവസം ക്ഷേത്രം തീ പിടിച്ചു ചാന്പലായി.ലിഫ്റ്റിന്നടുത്ത് നാരായണന്‍ ഭവ്യതയോടെ അപ്പോഴും കുനിഞ്ഞു നിന്നു. 
ഇന്ന്  അഞ്ച് മണി്ക്ക് തിരുവിതാംകൂര്‍ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുംയു വില്‍ ബി നൊ മോര്‍ എ കിംഗ്.!പിന്നെ !? കണ്ണടച്ചുകൊടുംകൈ കുത്തികിടക്കുന്ന പദ്മനാഭവിഗ്രഹം മനസ്സില്‍ തെളിഞ്ഞു.ചോദ്യങ്ങള്‍ തെളിഞ്ഞുവന്നു.

നിങ്ങള്‍ രാജാവാണ് രാജ്യം ശ്രീപദ്മനാന്‍റെ മാത്രമാണ്നിങ്ങള്‍ ശ്രീപദ്മനാഭദാസന്‍ഒരു ഏജന്‍റിന് സ്വത്ത് കൈമാറാന്‍ അവകാശം ഉണ്ടോ സംശയം ഒരു കരടായി ഉത്ഭവിച്ച് വളര്‍ന്നുകൊണ്ടിരുന്നുപ്രഭു താമസിയാതെ ഇന്ത്യയെ സ്വതന്ത്രയാ്ക്കും അപ്പോള്‍ നമ്മുടെ നിലപാട് എന്താകണം. ? ചരിത്രം ഒാര്‍മ്മയിലുണ്ട്വേണാടിനെ തിരുവിതാംകൂറാക്കി മാറ്റിയ മാര്‍ത്താണ്ഡവര്‍മ്മ മരണകിടക്കയില്‍ വെച്ച് ഉപദേശിച്ചിരുന്നുതൃപ്പടിദാനത്തില്‍ നിന്നുംവ്യതിചലിക്കരുത്ഈസ്റ്റ് ഇന്ത്യ കന്പനിയുമായുള്ള സൗഹൃദം തുടര്‍ന്നുപോകണംഇപ്പോള്‍ ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടുകയാണ്.  സി പി രാമസ്വാമി പറഞ്ഞുവേണാട് ചരിത്രത്തില്‍ ഒറ്റ ദിവസം പോലും ഉത്തരേന്ത്യന്‍ ഭരണകൂടത്തിന്‍റെ കീഴിലായിരുന്നിട്ടില്ലചന്ദ്രഗുപ്ത മൗര്യന്‍റെ കാലത്തുപോലും!. സ്വതന്ത്രതിരുവിതാംകൂര്‍  ഇരുപതാം നൂറ്റാണ്ടില്‍ പ്രായോഗികമല്ലെന്ന് അറിയാംകടിഞ്ഞാണിന്‍റെ വരുതിയില്‍ നില്‍ക്കാത്ത കാലത്തിന്‍റെ പ്രയാണത്തില്‍ സി പി വീണു
താഴത്തെ നിലയിലെ വിശാലമായ പ്രൈവറ്റ് വിസിറ്റേഴ്സ് ഹാളിലായിരുന്നു വി പി യുമായുള്ള കൂടികാഴ്ചകവനന്‍റിലെ ഒാരോ ഖണ്ഡികയും ആരൊക്കെയോ ഉരുവിട്ടുകൊണ്ടിരുന്നുഒന്നും കേട്ടില്ലഅവര്‍ യാത്ര പറഞ്ഞിറങ്ങിവൈകീട്ട് അഞ്ചുമണിയാവാന്‍ ഇനി രണ്ടു മണിക്കൂര്‍ .
"അനാസക്തി യോഗം".ഗാന്ധിജി ഭഗവത്ഗീതയ്ക്ക് നല്‍കിയ വ്യാഖ്യാനം 
അത് ഇവിടെയുണ്ടായിരുന്നു.അദ്ദേഹം പുസ്തകങ്ങള്‍ക്കിയില്‍ പരതിഅനിയത്തിയുടെ രണ്ടു കുട്ടികളും കൂടി എത്തി നോക്കുകയാണ്ഈ കുഞ്ഞുങ്ങളായിരുന്നു ദൗര്‍ബല്ല്യംസന്തോഷവുംഅമ്മാവനെന്താ ഉറങ്ങാത്തേ ഉറക്കം വരുന്നില്ലഅവര്‍ ഇരുവശത്തും ഇരുന്നുഎന്നാല്‍  ഒരു കഥ പറയൂ.. എന്തു കഥയാ?ഭിത്തിയില്‍ മുകളിലായി പെയിന്‍റിംഗുകള്‍ തൂക്കിയിട്ടുണ്ട് ദൃഷ്ടികള്‍ പഞ്ചവടിയില്‍ പാദുകങ്ങള്‍ ശിരസ്സില്‍ വഹിച്ചുനില്‍ക്കുന്ന ഭരതന്‍റെ രൂപത്തില്‍ എത്തിനിന്നുഞാന്‍ ഭരതന്‍റെ കഥ പറയാം
രാമനെ കാട്ടിലയക്കേണ്ടി വന്നതിലുള്ള വ്യസനം സഹിക്കാനാവാതെ ദശരഥചക്രവര്‍ത്തി ഹൃദയം പൊട്ടിമരിച്ചുഭരത ശത്രുഘ്നന്മാര്‍ അയോദ്ധ്യയിലെത്തിയപ്പോഴാണ് അച്ഛന്‍റെ മരണവൃത്താന്തവും ജേഷ്ഠ്യന്‍റെ വനവാസവും അറിയുന്നത്ഭരതന്‍ ഒരു നിമിഷം പോലും ശങ്കിച്ചില്ലകാഷായ വസ്ത്രം ധരിച്ച് വനത്തിലേക്ക് പുറപ്പെട്ടു.  ഭരതനും കൂട്ടരും മാത്രം രാമന്‍റെയടുത്തേക്ക് പോയിഅച്ഛന്‍റെ മരണവാര്‍ത്ത അപ്പോഴാണ് ജേഷ്ഠ്യന്‍ അറിയുന്നത്. "വനവാസം ഉപേക്ഷിച്ച് അങ്ങ് നാട്ടിലേക്ക് വരണം.” ഭരതന്‍ അപേക്ഷിച്ചുഅച്ഛന്‍റ ആജ്ഞഞാനത് ശിരസ്സാ വഹിക്കുംഭരതന്‍ സമ്മതിച്ചില്ല. "അങ്ങേയ്ക്ക് രാജസ്ഥാനം ദൈവം കല്‍പ്പിച്ച് തന്നതാണ് .മൂത്ത സഹോദരനാണ് രാജാവാകാന്‍ അധികാരം.” 
"ആരാണ് ദൈവം നിശ്ചയിച്ച ആള്‍ നാമെല്ലാം വെറും നിമിത്തങ്ങളാണ് .ഒാരോ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ദൗത്യവുമായി നാമും രാജാവായി കര്‍മ്മങ്ങള്‍ ചെയ്യുന്നുവെന്നേയുള്ളൂപ്രജകളും നമ്മെപ്പോലെ ദൈവത്തിന്‍റെ പ്രതിപുരുഷന്മാരാണ് അത് മനസ്സില്‍ ഗ്രഹസ്ഥമാക്കുക”പെട്ടെന്ന് രാജാവിന്‍റെ വാക്കുകള്‍ പിടിച്ചുനിര്‍ത്തിയപോലെ നിന്നുപോയി
"തൃപ്പടിദാനം" !! 
ചരിത്രം ഒാര്‍മ്മയിലുണ്ട്മാര്‍ത്താണ്ഢവര്‍മ്മയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അന്ന് എന്ത് ചെയ്തേനെ ശക്തരായ മാടന്പിമാരേയും പിള്ളമാരേയും തുടച്ചുനീക്കിചെറിയ സാമന്തരാജാക്കന്മാരെ തോല്‍പ്പിച്ച് അവരുടെ രാജ്യം സ്വന്തമാക്കി.പക്ഷേ ജനങ്ങള്‍ക്ക് പുറമേ നിന്ന് വന്ന 
ഒരു ഭരണാധികാരിയുമായി പൊരുത്തപ്പെടാന്‍ കഴിയില്ലതന്ത്രജ്ഞര്‍ ഉപദേശിച്ചുനാട്ടില്‍ ലഹളകളും അസ്വസ്ഥതകളും വര്‍ധിക്കുംജനങ്ങളുടെ പ്രതികരണം നേരിടാന്‍ വെടികോപ്പുകള്‍ക്കും സാമദാനങ്ങള്‍ക്കും അസാധ്യമാണ്ഒടുവില്‍ മാര്‍ത്താണ്ഡവര്‍മ്മ മന്ത്രിച്ചു.
 "തൃപ്പടിദാനം”!! 
രാജാവിന്‍റെ ഏത് പ്രവൃത്തിയുടേയും അന്ത്യലക്ഷ്യം ഒന്നാണ്.ജനനന്മഅതാണ് ദൈവഹിതംഅദ്ദേഹം കണ്ണുതുറന്നുചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചു. "ആരാണ് ദൈവം നിശ്ചയിച്ച ആള്‍ പ്രജകളും നമ്മെപ്പോലെ ദൈവത്തിന്‍റെ പ്രതിപുരുഷന്മാരാണ്”ശ്രീരാമവചനങ്ങള്‍ അശരീരീയായി മുഴങ്ങി.
 "തൃപ്പടിദാനം" ! !
അന്നു വൈകീട്ട് അഞ്ചുമണി കഴിഞ്ഞ് അഞ്ച് മിനിറ്റിന് പദ്മനാഭദാസവഞ്ചിപാല ബാലരാമവര്‍മ്മ തിരുവിതാംകൂര്‍ മഹാരാജാവ് സാധാരണ ഇന്ത്യന്‍ പൗരനായി.തിരുവിതാംകൂര്‍ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. ..