2011, നവംബർ 10, വ്യാഴാഴ്‌ച

മലയാള കവിതകളെ കുറിച്ച്....

അയ്യപ്പപണിക്കര്‍ -1930- 
എനിക്കാവതില്ല പൂക്കാതിരിക്കാന്‍ എനിക്കാവതില്ല കണിക്കൊന്നയല്ലേ 
എന്‍ താലി നിന്‍ താലി പൂത്താലിയാടി
 ത്തിളങ്ങുന്നു പൊന്നിന്‍ തിളക്കങ്ങള്‍ എന്‍ താലി നിന്‍ താലി പൂത്താലിയാടി
 ക്കളിക്കുന്ന കൊന്പത്തു സന്പത്തുകൊണ്ടാടി നില്‍ക്കും കണിക്കൊന്നയല്ലേ !

പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ നീയില്ലെ|ങ്കില്‍ നിന്‍ വൃതഭക്തിയില്ലെങ്കില്‍..
  ശ്യാമകൃഷ്ണന്‍ വെറും കരിങ്കട്ട 



കടമ്മന്നിട്ട
മലയരികില്‍ വയലരികില്‍ അരുവിയുടെ തരിതരി
പ്പും കാവരികില്‍ കുളമരികില്‍ പാലയുടെ പൂമണവും
പടയണിയും പറകൊട്ടും മുടിയരുതെന്‍ പഴനാട് മുടിയരുതെന്‍ തറവാട്


നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കു
ന്നോ നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്


മരണത്തിന്‍റെ കരത്തിലിരിക്കും ജീവിതമെന്നൊരു പുസ്തകമതിലെയാദ്യാക്ഷരമായ് കാണ്മൂ 
എന്നെ അവസാനത്തെയക്ഷരവും ഞാന്‍ 


കെ സച്ചിദാനന്ദന്‍ 
ഗാന്ധിയെ കാണാന്‍ എത്തിയ കവിതയുടെ അനുഭവം നോക്കുക 
കുറെ കാലം പാട്ടുപാടി കൊട്ടാരങ്ങളില്‍ കഴിഞ്ഞു അന്നു വെളുത്തുകൊഴുത്തിരുന്നു ഇപ്പോള്‍ തെരുവിലാണ് ,അരവയറില്‍ ഗാന്ധിയുടെ ഉപദേശം ...പക്ഷേ സംസ്കൃതം പറയുന്ന ശീലം പാടെ ഉപേക്ഷിക്കണം കവിത ഒരു വിത്തായി രൂപം മാറി വയലിലെത്തി അതു പെയ്ത് നിലമുഴുതു മറിക്കാന്‍ കൃഷിക്കാരനെത്തുന്ന ദിവസവും കാത്തു കിടന്നു (കവിത തിരിച്ചുവരും )


കുഞ്ഞുണ്ണി അക്ഷരമേ നിന്നെയെനിക്കി "ക്ഷ"പിടിച്ചു നിന്നിലക്ഷരമുള്ളതിനാല്‍


കു കഴിഞ്ഞാല്‍ ഞ്ഞു ,ഞ്ഞു , കഴിഞ്ഞാല്‍ ണ്ണി ,കുവും ഞ്ഞു വും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി കുഞ്ഞുണ്ണി കഴിഞ്ഞാലോ ???


അവനും പറയുന്നു ഞാനെന്ന് 
അവളും പറയുന്നു ഞാനെന്ന് 
ഇവളും പറയുന്നു ഞാനെന്ന് 
നീയും പറയുന്നു ഞാനെന്ന് 
അതിനാല്‍ ഞാനാണുള്ളത്
ഞാനേയുള്ളൂ എല്ലാം ഞാന്‍ 
എന്തും ഞാന്‍ ഹാ ഞാനെത്ര സന്പന്നന്‍ 
കൊള്ളില്ല കാര്യത്തിനെന്നാകിലും കാണാന്‍ കൊള്ളാം 
ആകയാല്‍ ഷോക്കേസില്‍ വെച്ചിടും മനുഷ്യനെ
നാളത്തെ മെഷീനുകള്‍ 
ആറാം ദിവസം ദൈവം മണ്ണാല്‍ സ‍ൃഷ്ടിച്ചു മര്‍ത്ത്യ
നെ ഏഴാം ദിവസം മര്‍ത്ത്യന്‍ കല്ലാല്‍ സൃഷ്ടിച്ചു ദൈവത്തേയും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ