2012, ജൂൺ 18, തിങ്കളാഴ്‌ച


സന്തോഷ് എച്ചിക്കാനം എഴുതിയ ഒരു ചിത്രകഥയിലെ നായാട്ടുക്കാര്‍ എന്ന പുസ്തകത്തിലെ  രണ്ടു കഥകളുടെ  രത്നച്ചുരുക്കം !!!!!!

ഗ്രന്ഥലോകം 
        മഞ്ഞുകാലത്തിന്‍റെ വരവറിയിച്ചുക്കൊണ്ടു നിര്‍വ്വികാരമായ കാറ്റ് വീശുന്ന ദിവസത്തിലാണ് ഞങ്ങള്‍ ഈ കെട്ടിടത്തിലേക്ക് താമസം മാറ്റിയത്അതിന്‍റെ മരഗോവണികളില്‍ ചില മുഴക്കങ്ങള്‍ ഞങ്ങളുടെ കാലുകളെ പ്രതീക്ഷിച്ചു കിടന്നിരുന്നുഎന്‍റെ മേല്‍വിലാസത്തിലേക്ക് നോക്കി വാടക എണ്ണുന്നതിന്നിടെ റിസപ്ഷനിസ്റ്റ് അറിയിച്ചതാണ്.”നമ്പര്‍ അഞ്ചില്‍ ഒരു മലയാളിയാണ് ,വണ്‍ മിസ്റ്റര്‍ അബ്രഹാം.” 
ഒന്നു തിരിഞ്ഞ് കിടക്കുന്നത്ര വേഗത്തിലാണ് ദിവസങ്ങള്‍ കടന്നുപോയത്.പിച്ചള കെട്ടിയ ഒരു ചൂരല്‍ വടിയും ഇരുമ്പാണിയില്‍ തൂക്കിയ ഹിമക്കോട്ടുമല്ലാതെ അബ്രഹാമിനെ ഞങ്ങള്‍ ഇനിയും കണ്ടിട്ടില്ല.പുകയിലയുടെ ലഹരിക്കപ്പുറം മറ്റൊന്നിനെ കുറിച്ചും അറിയാത്ത റിസപ്ഷനിസ്റ്റും കൈ മലര്‍ത്തി.വരാന്തയിലൂടെയുള്ള പതിവു നടത്തത്തിന്നിടെ അബ്രഹാം ഒരു മികച്ച വായനക്കാരനാണെന്ന് ഞാന്‍ കണ്ടെത്തിസ്വന്തം അസാന്നിധ്യത്തില്‍ പോലും തുറന്നുവെച്ച വാതിലുകളും അലമാരയുമെല്ലാം ഒരു വ്യക്തിയുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കാന്‍ പ്രാപ്തമെങ്കില്‍ അബ്രഹാം വിശാല ഹൃദയനും മനുഷ്യജീവിതത്തിന്നിടയിലെ അര്‍ത്ഥശൂന്യതയെ വായിച്ചെടുക്കുവാന്‍ കഴിഞ്ഞവനും കൂടിയാണ്                                                .പിറ്റേന്ന് സന്ധ്യയ്ക്ക്  കോണിപ്പടി  കയറുമ്പോള്‍  ഹിമക്കോട്ട് ധരിച്ച് പുകയിലപൈപ്പിന്‍റെ അറ്റം ചവച്ചുകൊണ്ട് അബ്രഹാം ഞങ്ങള്‍ക്കെതിരെ വന്നു.എന്നെ കടന്നുപോകാന്‍ തുനിഞ്ഞ നിമിഷത്തില്‍ തെല്ലൊരു ഞളുപ്പോടെ ഞാന്‍ അയാള്‍ക്കു നേരെ കൈ നീട്ടിപക്ഷെ നീണ്ടുവന്ന എന്‍റെ കൈ മാത്രമല്ല എന്നെ പോലും ശ്രദ്ധിച്ചിട്ടില്ലെന്ന മട്ടില്‍  എന്തെക്കൊയോ പുലമ്പിക്കൊണ്ടു അയാള്‍ കോണിയിറങ്ങി തെരുവിലേക്ക് നടന്നുപോയി.അയാള്‍ ആരോടാണ് സംസാരിക്കുന്നത് കമറുദ്ദീന്‍ ചോദിച്ചുഅബ്രഹാമിന്‍റെ മുറിയില്‍ തുറന്നുവെച്ചിരിക്കുന്ന"കാരമസോവ് സഹോദരന്മാരില്‍ അയാള്‍ വായിച്ചെത്തിയ വരികളിലൂടെ കണ്ണോടിച്ചുകൊണ്ടുഞാന്‍ പറഞ്ഞു.”അയാള്‍ ദൈവത്തിനോടാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്.അലോഷ്യയോട് ലോകത്തിലെ ശരിതെറ്റുകളെ കുറിച്ച് ഐവാന്‍ ചോദ്യം ഉന്നയിക്കുന്ന ഭാഗമായിരുന്നു അത്അബ്രഹാം രണ്ടേ രണ്ട് വാക്ക് മിണ്ടിയതും ഈ പുസ്തകത്തെ കുറിച്ചാണ് . “അനുഭവങ്ങള്‍ വിട്ടുപോയത് പൂരിപ്പിക്കാന്‍ പുസ്തകങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.”ഞാന്‍ അയാളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചോദിക്കാന്‍ ധൈര്യപ്പെട്ടുഎന്‍റെ ദുസ്വാതന്ത്ര്യത്തിന്നിടെ അയാള്‍ രണ്ടു തവണ ചുമച്ചു മെല്ലെ എഴുന്നേറ്റു.ഞാന്‍  അയാളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചോദിക്കുവാന്‍ ധൈര്യപ്പെട്ടുഎന്‍റെ ദുസ്വാതന്ത്രത്തിന്നിടെ അയാള്‍ രണ്ടു തവണ ചുമച്ച് മെല്ലെ എഴുന്നേറ്റു
        വായിച്ചുകൊണ്ടിരുന്ന ഓരോ പുസ്തകങ്ങളുടേയും അടിയൊഴുക്കുകള്‍ അയാളുടെ മുഖത്ത് നിഴല്‍ വിരിക്കുമായിരുന്നുപുതിയ ഗ്രന്ഥശേഖരത്തില്‍ കുറ്റവും ശിക്ഷയും ഉണ്ടായിരുന്നെന്ന് രണ്ട് നാള്‍ക്കകം ഞങ്ങള്‍ക്ക് മനസ്സിലായി,
       
എബ്രഹാം മുറിക്കുള്ളില്‍  മാത്രമായി ഒതുങ്ങിഎബ്രഹാമിന്‍റെ ദിവസങ്ങളെ നോക്കി ഞാന്‍ വിചാരിച്ചു. “ഒരു എഴുത്തുകാരന്‍റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ഇയാ\ളെ പോലെ ഒരേയൊരു വായനക്കാരന്‍ മതി.” ഇന്നലെ മുതല്‍ പതിവു തെറ്റിക്കാത്ത രാത്രിയിലെ ഒച്ചയനക്കങ്ങള്‍ ഇല്ലാതായപ്പോള്‍ മുറിവരെ പോയി വന്ന കമറുദ്ദീന്‍  എന്‍റെ ചെവിയില്‍ പറഞ്ഞു. 
                 "എബ്രഹാം മരിച്ചു പോയി!! “ 
         വെ റും നിലത്ത് ഉറങ്ങുന്ന രീതിയിലായിരുന്നു ശരീരംഅതിനുമേല്‍ ഒരടുക്കു പു സ്തകങ്ങള്‍ മേശയില്‍ നിന്നും അടര്‍ന്നു വീണിരിക്കുന്നുതത്ക്കാലം മരണെ കെട്ടിടസൂക്ഷിപ്പുകാരന്‍റെ ചെവിയില്‍ പോലും എത്തിച്ചില്ലതികഞ്ഞ ഏകാന്തതയല്‍ ജീവിച്ച അയാളുടെ തിരോധാനം ഈ കെട്ടിടത്തിലെ മറ്റാരിലും ശൂന്യത വരുത്തില്ലെന്ന് ഞങ്ങള്‍ക്കറിയാം ഒടുവില്‍ ഇനി ബന്ധുക്കളാരും വരാന്‍ ഉണ്ടാവില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.  റിസപ്ഷനിസ്റ്റിനു മുന്നില്‍  കാര്യം അവതരിപ്പിച്ച് ജ‍ഡം പൊതുശ്മശാനത്തിന് കൈമാറാന്‍ ഞങ്ങള്‍ തയ്യാറായിസന്ധ്യ ഇരുണ്ടുതുടങ്ങിയിരിക്കുന്നു.വിളക്കുകളുടെ പ്രകാശത്തിലൂടെ കഫേയിലേക്ക് ഞങ്ങള്‍ നടന്നു."ലോകത്തിലെ ഏറ്റവും ഉദാത്തമായ കൈകളാല്‍  ഏറ്റുവാങ്ങേണ്ട ശരീരമായിരുന്നു അത്.” 
         ഞങ്ങള്‍ തിരിച്ചു നടന്ന് കെട്ടിടത്തിന്‍റെ കോണിപ്പടിയില്‍ എത്തിയതും റിസപ്ഷനിസ്റ്റ് വിളിച്ച് പറ‍ഞ്ഞു. “എബ്രഹാമിന്‍റെ അവകാശി വന്നിരുന്നുവിലാസം എഴുതി തന്ന് മടങ്ങിപോയി. “  "ഒരാള്‍ തനിച്ചോ?” ഞാന്‍  ആശ്ചര്യപ്പെട്ടു. "മുട്ടുകവിഞ്ഞ ഒാവര്‍കോട്ട് ഇട്ട ഒരാള്‍ താടി വെച്ചിട്ടുണ്ട് ഞാന്‍ റജിസ്റ്ററില്‍ കുറിച്ചിട്ട വിലാസത്തിലൂടെ കണ്ണോടിച്ചു

"മിഖിലോവിച്ച് ദസ്തേവിസ്കിസെന്‍റ് പീറ്റേഴ്സ്ബര്‍ഗ്,മോസ്കോ “- 

 ഞാന്‍ കമറുദ്ദീനെ തള്ളിമാറ്റി തെരുവിലേക്ക് പാഞ്ഞുമഞ്ഞിന്‍റെ വെളുത്തമതില്‍,അതിനുള്ളിലെവിടെയോ ക്രമമുള്ള ഒരു താളം കേട്ടുഅതെ ഒരു കുതിരവണ്ടി അകന്ന് പോവുകയാണ്.... 

കൂവനൂറ് 

        നിവേദിതയെ അത്ഭുതപ്പെടുത്താന്‍ കൗതുകകരമായ എന്തെങ്കിലും ചെയ്യണമെന്ന് ദര്‍ശന  കൂട്ടുകാരികളുമായി ആലോചിച്ചു നിവേദിതയുടെ വിവാഹത്തിന് നമ്മള്‍ ഒാരോരുത്തരും അവരവരുടെ അമ്മമാരുടെ വെ‍ഢിംഗ് സാരി ഉടുക്കുന്നു. "എഗ്രീഡ്" -എല്ലാവരും കൈയ്യടിച്ചുപിറ്റേന്ന് ദര്‍ശന വീട്ടിലെത്തിയപ്പോള്‍ അമ്മ വലപ്പാട് അന്പലത്തില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു
         കഴിഞ്ഞ ഇരുപത്തഞ്ചുകൊല്ലമായി തിരുവാതിര തൊഴല്‍ അമ്മ മുടക്കിയിട്ടില്ല.  തുളസി വെറ്റിലയില്‍ ചുണ്ണാന്പു തേച്ചു കളിയടക്ക ചുരണ്ടിയിട്ട് മുന്നായി മടക്കി അമ്മ അച്ചന് നല്‍കുംഅല്‍പം കഴിഞ്ഞ് പൂമുഖത്ത് വന്നാല്‍ ഉജ്വലമായ ദാന്പത്യം നന്ത്യാര്‍വട്ടത്തിന്‍റെ ഇലകളെ മുറുക്കി ചുവപ്പിച്ചിരിക്കുന്നത് കാണാംഅവിടെയെല്ലാം വൃത്തികേടാക്കി. "നിനക്കൊരാള്‍ വരട്ടെ അപ്പോള്‍ മനസ്സിലാവും”അമ്മ ചിരിച്ചുകൊണ്ടു പറയും

        "വേണു ഇനി വരുന്നുണ്ടാവില്ല.അമ്മയെ ഞാന്‍ കൊണ്ടുപോയാല്‍ പോരേ? " 
ദര്‍ശന അമ്മയുടെ ചുമലില്‍ തൊട്ട് ഒരു കൊഞ്ചലോടെ അവള്‍ വിഷയം അവതരിപ്പിച്ചു.  "അച്്ഛന്‍ തന്ന പുടവയാ..നിനക്ക് ഫേഷന്‍ഷോ കളിക്കാനുള്ളതല്ല എന്‍റെ പുടവ”. 
 അമ്മ പുറത്തിറങ്ങി,കൂടെ ദര്‍ശനയുംകാര്‍ പുറകോട്ടിടുക്കുന്നതിന്നിടെ അച്്ഛന്‍ ചോദിച്ചു. "വൈകുമോ ” ? - "രണ്ടുമണി അതില്‍ കൂടുതല്‍ വൈകില്ല”.  ശൈവമന്ത്രം ഉരുവിടുന്ന അമ്മയുടെ ദൃശ്യം സൈഡ് ഗ്ളാസില്‍ ദര്‍ശന കണ്ടു.  


        വലപ്പാട് അന്പലത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.അന്പലത്തിന്‍റെ അറ്റകുറ്റപണി നടക്കുന്നുഎല്ലാ വിഗ്രഹങ്ങളും പഴകും.അപ്പോള്‍ ഇങ്ങനെ ചില പൊളിച്ചെഴുത്തുകള്‍ അനിവാര്യമാകുന്നുദാന്പത്യവും ഇങ്ങനെ തന്നെ.പഴകി ചുളിയുന്പോള്‍ കൂവനൂറും ശൈവജപവും കൊണ്ടു ഒരു ജീര്‍ണ്ണോദ്ധാരണം !!.  ദര്‍ശനക്ക് ചിരി വന്നു.മടങ്ങുന്പോഴും അമ്മ ജപം അവസാനിപ്പിച്ചിരുന്നില്ല.
         "വീടെത്തി.” പോര്‍ച്ചിലേക്ക് കാര്‍ മാറ്റി അവള്‍ അമ്മയെ വിളിച്ചുമുന്‍വശത്തെ വാതില്‍ ചാരിയതേ ഉള്ളു.   അച്്ഛന്‍ അകലെയൊന്നും പോയിട്ടില്ലമേല്‍നിലയിലെ മുറിയില്‍ ആരെ സംസാരിക്കുന്നത് കേള്‍ക്കാംബാല്‍ക്കണിയിലെ ജാലകം ഉറക്കെ അടയുന്നത് ദര്‍ശനയെ ഞെട്ടിച്ചുഅല്‍പം കഴിഞ്ഞ്  അച്്ഛന്‍ കനത്ത മൗനത്തിന്റെഗോവണ ഇറങ്ങി വരുന്നത് കണ്ടു.പുറകില്‍ മെലിഞ്ഞ് കറുത്ത ഒരു സ്ത്രീയും അമ്മയുടെ മുന്നിലൂടെ ഒന്നു തല കുനിക്കുക പോലും ചെയ്യാതെ വില കൂറഞ്ഞ പൗഡറിന്‍റെ മണം പ്രസരിപ്പിച്ചു ആ സ്ത്രീ പുറത്തിറങ്ങി.  അച്്ഛന്‍ ആരേയും നോക്കാതെ ഉമ്മറത്തേക്ക് നടന്നുവെറ്റിലയും സ്ത്രോത്രമാലികയും പ്രാര്‍ത്ഥനമുറിയിലെ വിളക്കിന്‍ ചുവട്ടില്‍ വെച്ചു.അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.വാഷ്് ബേയ്സിനില്‍ നിന്നും കുറേനേരം മുഖം കഴുകി അമ്മ മുറിയിലേക്ക് പോയി.  അല്‍പം മുന്പ് കോണിയിറങ്ങിപോയ സ്ത്രീയുടെ നഗ്നമായ ഉടല്‍ സങ്കല്‍പ്പിച്ചതും ദര്‍ശനയ്ക്ക് ഒാക്കാനം വന്നു.ജാലകങ്ങളുടെ കൊളുത്തിട്ട് അവള്‍ കട്ടിലിലേക്ക് ചെരിഞ്ഞു
        അമ്മ വിളിച്ചപ്പോഴാണ് ദര്‍ശന ഉണര്‍ന്നത്.  കണ്ണുകള്‍ തിരുമ്മി അവള്‍ അമ്മയെ നോക്കി. "ഇതാഅമ്മതന്‍റെ കൈയ്യിലെ മന്ത്രകോടി ദര്‍ശനക്ക് നേരേ നീട്ടി. "എനിക്ക് വേണ്ട”ദര്‍ശന മുഖം തിരിച്ചു.കൂടുതല്‍ ഒന്നും പറയാതെ തല താഴ്ത്തി ഒരു തേങ്ങല്‍ പോലെ അമ്മ പുറത്ത് കടന്നുസ്വീകരണ മുറിയില്‍ കയ്യില്‍ ഒരു പാത്രത്തില്‍ കൂവനൂറ് കഴിച്ചു കൊണ്ടിരിക്കുന്ന അഛനെ ദര്‍ശന നോക്കിതനിക്ക് നേരെ ശക്തിയില്‍ അടയുന്ന മകളുടെ മുറിയുടെ വാതില്‍ പാളിയുടെ ഒച്ച അഛനെ ഞെട്ടിച്ചുകൂവനൂറ് അയാള്‍ രുചിയോടെ വീണ്ടും തിന്നാന്‍ തുടങ്ങി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ